GeneralNEWSTV Shows

“ചാക്കോച്ചാ ഇത് എന്‍റെ ചങ്കിലാണ് കൊണ്ടത്”; കുഞ്ചാക്കോ ബോബന് റിമി നല്‍കിയ മറുപടി

അപ്പന് റിമി ടോമിയെ കൊണ്ട് തന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നതായി കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു, അങ്ങനെ നടക്കാതിരുന്നത് തന്റെ ഭാഗ്യമെന്നായിരുന്നു ആ പഴയ ചോക്ലേറ്റ് നായകന്റെ കമന്റ്, എന്നാല്‍ ഇത് കേട്ട് നിന്ന റിമി ടോമി കുഞ്ചാക്കോബോബനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല, കുഞ്ചാക്കോ ബോബനെ വിവാഹം കഴിക്കാന്‍ പറ്റാതെ പോയ സങ്കടം റിമി പ്രണയഗാനം പാടിയാണ് തീര്‍ത്തത്.

ഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന്റെ വേദിയിലായിരുന്നു അസുലഭമായ ഈ പ്രണയരംഗം അരങ്ങേറിയത്. കുഞ്ചാക്കോ ബോബന്റെ തന്നെ സിനിമകളായ അനിയത്തി പ്രാവിലെയും, ദോസ്തിലെയും പ്രണയ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടായിരുന്നു റിമി കുഞ്ചാക്കോബോബനൊപ്പം വേദിയില്‍ കൈകോര്‍ത്തു നടന്നത്. സദസ്സില്‍ ആ സമയം ജയറാം അടക്കമുള്ളവര്‍ പൊട്ടിച്ചിരിയോടെ ഈ പ്രണയ നിമിഷത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ചാക്കോച്ചന്‍ ആയിരുന്നു തന്റെ ഹീറോയെന്നും റിമി വെളിപ്പെടുത്തി,അത് കൊണ്ട് തന്നെ വിവാഹക്കാര്യം പറഞ്ഞത് തന്റെ ചങ്കിലാണ് കൊണ്ടതെന്നും റിമി ചിരിയോടെ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button