ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്ദി ഫിലിം അവാര്‍ഡ്സില്‍ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ്. തെന്നിന്ത്യയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ കൂടി മോഹന്‍ലാലിനൊപ്പം ഈ വേദിയില്‍ പുരസ്കാരം കൈപ്പറ്റാന്‍ ഉണ്ടാകും. ഒരാള്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു മോഹന്‍ലാല്‍ വിളിച്ച രജനീകാന്ത് ആണ്, മറ്റേയാള്‍ മലയാളത്തില്‍ നിന്ന് തമിഴിലെത്തി വിസ്മയം രചിച്ച കമല്‍ഹാസനാണ്, ഈ മൂവരും ഒരേ വേദിയിലെത്തുന്നത് തെലുങ്ക് സിനിമാ ലോകത്തിനു അഭിമാനിക്കാവുന്ന കാര്യമാണ്. കമല്‍ഹാസനും രജനികാന്തിനും എന്‍ടിആര്‍ പുരസ്കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബറില്‍ ആണ് അവാര്‍ഡ്ദാന ചടങ്ങ് നടക്കുക.
Post Your Comments