
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമായ ആറം കോപ്പിയടി ആണെന്ന് ആരോപണം. മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ മാളൂട്ടിക്ക് ഈ ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നാണ് ആരോപണമുയരുന്നത്. ഭരതന് സംവിധാനം ചെയ്ത ചിത്രത്തില്‍ ബേബി ശാലിനിയുടെ മികച്ച അഭിനയം കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മാളൂട്ടി. മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഒരു റിസോര്‍ട്ടിലെത്തിയതാണ് മാളൂട്ടി. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മാളൂട്ടി ആഴമുള്ള ഒരു കുഴിയില്‍ വീഴുന്നു. തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തങ്ങളും സംഭവങ്ങളുമായിരുന്നു മാളൂട്ടിയുടെ കഥ. ജയറാമും ഉര്‍വശിയും ആയിരുന്നു മാളൂട്ടിയുടെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. ഇതിനോട് സാമ്യമുള്ള കഥയാണ് ‘ആറ’ത്തിനുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതോടൊപ്പം തന്നെ നയന്‍താരയുടെ മികച്ച ചിത്രമെന്ന പ്രതികരണം നേടി മുന്നേറുകയാണ് ആറം. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് നയന്‍താര. പ്രചാരണ പരിപാടികളിലും സജീവമായി നയന്‍താര പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലാണ് കോപ്പിയടി ആരോപണം ചര്‍ച്ചയായിരിക്കുന്നത്.
Post Your Comments