മലയാളത്തിലെ ഒരേ സ്വഭാവമുള്ള രണ്ടു നടന്മാരാണ് ജയറാമും, ബിജു മേനോനും. ബിജു മേനോനേക്കാള്‍ സീനിയര്‍ ആയ ജയറാമിന് തുക്കം മുതലേ നായക വേഷങ്ങള്‍ ലഭിച്ചിരുന്നു, എന്നാല്‍ ബിജു മേനോന് ക്യാരക്ടര്‍ റോളുകളും വില്ലന്‍ വേഷങ്ങളും മാത്രമാണ് തുടക്കത്തില്‍ കിട്ടിയത്, ഇവര്‍ രണ്ടുപേരും അസാധ്യ ടൈമിംഗ് കാത്തുസൂക്ഷിക്കുന്ന ആക്ടേഴ്സ് ആണ്. സമീപകാലത്തായി കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബിജു മേനോന്‍ ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് മലയാത്തിലെ മുന്‍നിര നായകനായി മാറിയത്. പിന്നീടങ്ങോട്ട് ബിജു മേനോന്റെ സമയമായിരുന്നു, തുടരെ തുടരെ ഒട്ടേറെ സിനിമകളില്‍ നായക വേഷങ്ങള്‍ അവതരിപ്പിച്ച ബിജു മേനോന്‍ മറ്റുള്ള സൈഡ് റോളുകളില്‍ നിന്നും പതിയെ പതിയെ പിന്‍വലിഞ്ഞു. മുഖ്യധാര മലയാള സിനിമയിലെ പ്രധാന നായകന്മാരില്‍ ഒരാളായ ബിജു മേനോന്‍ ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിലൂടെ വീണ്ടും ഫാമിലി പ്രേക്ഷകരുടെയും യുവ പ്രേക്ഷകരുടെയും ഹീറോയായി, എന്നാല്‍ ‘ഷെര്‍ലക് ടോംസ്’ എന്ന ഷാഫി ചിത്രത്തിലൂടെ ആ പ്രതീക്ഷ വീണ്ടും ബിജു മേനോന്‍ നഷ്ടപ്പെടുത്തി. ഷാഫിയെപ്പോലെ ഒരു സീനിയര്‍ സംവിധായകന്റെ ചിത്രം തീരെ നിറം മങ്ങിപ്പോയത് ബിജു മേനോനെപ്പോലെയുള്ള നടന്മാര്‍ക്ക് വലിയ ക്ഷീണം തന്നെയാണ് ഉണ്ടാക്കിയത്.
ജയറാമിന്റെ ഗംഭീര തിരിച്ചു വരവാണ് ബിജു മേനോന് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. നര്‍മത്തിലൂന്നിയാണ് ബിജു മേനോന്റെ പ്രയാണം അതെ ശൈലിയില്‍ ജയറാമിനും കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയും. ബിജു മേനോന്റെ ഏതു സിനിമകള്‍ എടുത്താലും അത് ജയറാമിന് അവതരിപ്പിക്കാന്‍ കഴിയുന്നവയാണ്. സലിം കുമാര്‍ ചിത്രത്തിലൂടെയും, രമേശ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്തയിലൂടെയുംമൊക്കെ ജയറാം വീണ്ടും മലയാള സിനിമയുടെ നിറസാന്നിധ്യമാകുമ്പോള്‍ അതേ ശൈലിയിലുള്ള ആക്ടിംഗ് സ്വഭാവമുള്ള ബിജു മേനോനാണ് അത് കൂടുതല്‍ ദോഷം ചെയ്യുക.
‘രക്ഷാധികാരി ബൈജു’ എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങിയ ബിജു മേനോന്റെ രണ്ടു ചിത്രങ്ങളും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്ത ലക്‌ഷ്യവും ബിജു മേനോന് വേണ്ടത്ര മൈലേജ് നല്‍കിയില്ല. ‘ഒരായിരം കിനാക്കളാല്‍’ എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments