കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന ബോളിവുഡ് താരമാണ് ഇര്‍ഫാന്‍ ഖാന്‍.സ്ത്രീ-പുരുഷ മത്സരങ്ങളില്ലാത്ത സിനിമകളാണ് തനിക്ക് വേണ്ടതെന്നും സ്ത്രീയും പുരുഷനും അവരവരുടേതായ പ്രത്യേകതകള്‍ ഉള്ളതും പരസ്പരം താരതമ്യപ്പെടുത്താന്‍ കഴിയാത്തതുമായ വിഭാഗങ്ങളാണെന്നും, സ്ത്രീസ്വത്വമാണ് കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതെന്നും, അവര്‍ അനുഗ്രഹീതരുമാണെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
സ്ഥിരമായി ഒരു കാറ്റഗറിയിലേക്ക് മാത്രം താരങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി ചലച്ചിത്രലോകത്തുണ്ടെന്നും താരം പറഞ്ഞു.അത്തരം രീതികളോട് താൽപര്യമില്ലെന്നും എല്ലാ കഥാപാത്രങ്ങളും ഉൾകൊള്ളാൻ കഴിവുള്ളവരാണ് യതാർത്ഥ കലാകാരനെന്നും താരം പറഞ്ഞു.അറുപതുകളുടെ തുടക്കത്തില്‍ സമൂഹത്തെ പ്രതിഫലിപ്പിക്കാത്ത ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാകണം ഇനി ഉണ്ടാവേണ്ടതെന്നും താരം തുറന്നുപറഞ്ഞു.
Post Your Comments