കഴിഞ്ഞ ഓഗസ്റ്റിലാണ് സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി മസ്തിഷ്കാഘാതം സംഭവിച്ച് മരണപ്പെട്ടത്.നർത്തകിയായ ശാന്തിയുടെ ഓർമ്മകളില്‍ ജീവിക്കുന്ന ബിജിപാൽ ശിശുദിനത്തിൽ മക്കൾക്ക് വേണ്ടി അമ്മയെ ഓർമപ്പെടുത്തുന്ന വീഡിയോയാണ് സമർപ്പിച്ചത്.
മകള്‍ ദിയയെ ശാന്തി നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്നതാണ് വീഡിയോ.അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്ന ദിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. മൂത്ത മകന് ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നമുണ്ട് ദേവദത്ത്.
Post Your Comments