CinemaMollywoodNEWS

വിനയന്‍റെ മനസ്സിലെ കലാഭവന്‍ മണി സെന്തിലായിരുന്നു; അത് കേട്ടതും സെന്തില്‍ ഷോക്കായി

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ജീവിതകഥ പറയാന്‍ ഒരുങ്ങുന്ന സംവിധകന്‍ വിനയന്‍, മിമിക്രി താരം സെന്തിലിനയാണ് കലാഭവന്‍ മണിയാകാന്‍ തന്‍റെ ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോകള്‍ സ്ഥിരമായി കാണാറുള്ള വിനയന്റെ ഭാര്യയാണ് സെന്തിലിനെക്കുറിച്ച് വിനയനോട് പറഞ്ഞത്. ഉടന്‍ തന്നെ സെന്തിലിനു വിനയന്റെ വിളിയെത്തുകയും ചെയ്തു.
 
മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നതിങ്ങനെ
 
“ഞാൻ നമ്പർ കണ്ടെത്തി സെന്തിലിനെ വിളിച്ചപ്പോൾ അയാൾ അമേരിക്കയിൽ പരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഞാൻ വിളിച്ചതറിഞ്ഞ് തിരിച്ചു വിളിച്ചു. എനിക്ക് പറ്റിയ നല്ല വേഷം വല്ലതും ഉണ്ടോ സാറെ എന്ന് സെന്തിൽ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ഏതെങ്കിലും ചെറിയ വേഷത്തിലേക്കല്ല, തന്നെ നായകനാക്കിയാലോ എന്നാണ് ഞാന്‍ ‍ആലോചിക്കുന്നതെന്ന്. ഉടൻ സാറേ എന്നോരു വിളിയായിരുന്നു അപ്പുറത്ത് നിന്ന് കേട്ടത്.”-വിനയന്‍ പറയുന്നു.
 

shortlink

Related Articles

Post Your Comments


Back to top button