ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു പ്രിയ രാമൻ.രജനികാന്തിന്റെ നായികയായി വള്ളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയ മലയാളത്തില്‍ ആറാംതമ്പുരാന്, കശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. നടനും നിര്‍മാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും വിവാഹമോചിതരായി. രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രിയ ബിസിനസിലേക്ക് കടന്നു. ഇപ്പോള്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ബിസിനസ് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ഒരു മാഗസിനിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ.
ഒന്നു പ്രഷറിലാക്കിയാല് തളരുമെന്ന് കരുതുന്നവര്‍ ഒരുപാട് പേരുണ്ട്. മോശം ഭാഷയിലോ ശബ്ദമുയര്‍ത്തിയോ സംസാരിച്ചാല്‍ എതിര്‍ത്ത് നില്‍ക്കാനാകില്ലെന്നാണ് അവരുടെയൊക്കെ ധാരണ. പേടിപ്പിക്കാന്‍ വേണ്ടി കുറച്ചുപേരെ അയച്ചാലും കാര്യങ്ങള്‍ സാധിച്ചെടുക്കാം എന്നവര്‍ വിചാരിക്കും. പക്ഷേ, ബിസിനസ്സ് ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ആ ധാരണകള്‍ ഞാന്‍ തിരുത്തികൊടുത്തു.
പലതരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം ധൈര്യത്തോടെ നേരിട്ടു. നമുക്കെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ അവരത് ചെയ്തിരിക്കും. ഭീഷണിപ്പെടുത്തുന്നവര്‍ ഭീരുക്കള്‍ മാത്രമായിരിക്കും. ഭയം മറയ്ക്കാനായാണ് അവര്‍ നമ്മളെ കുഴപ്പത്തിലാക്കാന്‍ നോക്കുന്നത്. ശക്തമായി നോ പറഞ്ഞാല്‍ പല കാര്യങ്ങളും യെസ് ആയി മാറുമെന്ന് എനിക്ക് മനസ്സിലായി. അതും തിരിച്ചറിയാനുള്ള മനക്കരുത്ത് കിട്ടി.
Post Your Comments