വര്‍ഷങ്ങള്‍ക്ക് മുന്‍പ് റസൂല്‍ പൂക്കൂട്ടി കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ താമസിക്കവേ കഥയുമായി ഒരു പയ്യന്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ഒരു സൗണ്ട് എഞ്ചിനീയറുടെ കഥയായിരുന്നു അവനു പറയാനുണ്ടായിരുന്നത്. ആ കഥയിലെ നായകന്‍ ആണെങ്കില്‍ മമ്മൂട്ടിയും. പക്ഷെ അന്നത് നടന്നില്ല. പ്രശാന്ത് പ്രഭാകര്‍ എന്ന പയ്യന്‍ റസൂല്‍ പൂക്കുട്ടിയുടെ മനോഹരകഥ മനസ്സില്‍ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രശാന്ത് പ്രഭാകര്‍ എന്ന യുവ സംവിധായകന്‍. എന്നാല്‍ തന്റെ സിനിമയിലെ ഹീറോ മമ്മൂട്ടിയല്ല സാക്ഷാല്‍ റസൂല്‍ പൂക്കൂട്ടി തന്നെയാണ് സൗണ്ട് എഞ്ചിനീയറുടെ കഥയില്‍ നായകനായി എത്തുന്നത്. ചിത്രം ഒരു ഡോക്യു ഫിക്ഷന്‍ സ്റ്റൈലില്‍ അവതരിപ്പിക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നത്. ‘ഒരു കഥൈ സൊല്ലട്ടുമ’ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനിടെ പൂക്കുട്ടി തന്നെയാണ് പ്രശാന്ത് പണ്ട് കഥയുമായി വന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
Post Your Comments