BollywoodCinemaIndian CinemaKollywoodLatest NewsMollywoodTollywood

രാജ്ഞിമാർ വിദേശത്ത്

ബോളിവുഡ് താരം കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ.ചിത്രത്തിന്റെ മലയാളം , തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ തയാറാകുന്നതായ വാർത്തകളും അതാത് ഭാഷകളിൽ കങ്കണയുടെ വേഷം ചെയ്യുന്ന താരങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു.കങ്കണ ചെയ്ത വേഷം മലയാളത്തിൽ മഞ്ജിമയും തമിഴിൽ കാജൽ അഗർവാളും തെലുങ്കില്‍ തമന്നയും കന്നഡയിൽ പരുൾ യാദവും ആണ് കൈകാര്യം ചെയ്യുന്നത്.

നാല് ഭാഷകളിലും ഒരേസമയമാകും ചിത്രീകരണം നടക്കുക. ഇതിന്റെ ഭാഗമായി നാല് ഭാഷകളിലെ നായികമാരും ഫ്രാ‍ൻസില്‍ എത്തിക്കഴിഞ്ഞതായാണ് പുതിയ വാർത്ത.മലയാളത്തിൽ സം സം എന്നാണ് ചിത്രത്തിന് പേര് . തമിഴിൽ പാരിസ് പാരിസ്. തെലുങ്കില്‍ ക്വീൻ വണ്‍സ് എഗെയ്ൻ,കന്നഡയിൽ ബട്ടർഫ്ലൈ.

 

shortlink

Related Articles

Post Your Comments


Back to top button