മലയാളമെന്നല്ല പല ഭാഷകളിലും ഒരു ചിത്രം ആരംഭിക്കുമ്പോള്‍ തീരുമാനിച്ച നടന് തന്നെ ആയിരിക്കില്ല ചിത്രത്തില്‍ നായകന് ആകുന്നത്. മമ്മൂട്ടിയ്ക്കായി തയ്യാറാക്കിയ വേഷങ്ങള്‍ സുരേഷ് ഗോപി ചെയ്തു വിജയിപ്പിച്ച ചരിത്രമുണ്ട്. അങ്ങനെ തമിഴില്‍ സൂര്യയുടെ കരിയറില്‍ ബ്രേക്ക് ആയ പല കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ അജിത്തിന് വേണ്ടി ഉണ്ടായതാണ്.
തമിഴകത്തിന്റെ തല അജിത് ഇത്തരത്തില്‍ ഉപേക്ഷിച്ച ചിത്രങ്ങള്‍ പിന്നീട് ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. അങ്ങനെ സൂര്യയുടെ കരിയറില്‍ വിജയമായി മാറിയ അജിത്ത് ചിത്രങ്ങളെ പരിചയപ്പെടാം. സൂര്യ എന്ന നടന്റെ പിറവി ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഈ ചിത്രം അജിത്തിനെ നായകനാക്കി ചിത്രീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു. പോസ്റ്ററുകള്‍ വരെ പുറത്തിറക്കിയിരുന്നു. എന്നാല്‍ വെളിപ്പെടുത്താനാകാത്ത ചില കാരണങ്ങളാല്‍ ചിത്രം നിന്ന് പോയപ്പോഴാണ് സൂര്യ നന്ദയായി വീണ്ടും എത്തിയത്.
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറിയ ചിത്രമാണ് ഗജനി. ഈ ചിത്രം ആദ്യം തേടി എത്തിയത് അജിത്തിനെയായിരുന്നു. അജിത്തിനെ നായകനാക്കി ദീന എന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത എആര്‍ മുരുകദോസ് രണ്ടാം ചിത്രമായി ഗജനിയിലും നായകനായി കണ്ടിരുന്നത് അജിത്തിനെയായിരുന്നു. എന്നാല്‍ അജിത്തിന്റെ അസൗകര്യത്തേത്തുടര്ന്ന് സൂര്യ നായകനാകുകയായിരുന്നു.
തമിഴിലെ മികച്ച പോലീസ് സിനിമയാണ് കാക്കാ കാക്കാ. ജ്യോതികയും സുര്യയും ഒന്നിച്ച സിനിമയാണ് ഗൗതം മേനോന് സംവിധാനം ചെയ്ത കാക്കാ കാക്കാ. ഈ ചിത്രത്തിലേക്ക് ഗൗതം മേനോന് ആദ്യം സമീപിച്ചത് അജിത്തിനെയായിരുന്നു. കഥ കേട്ട് അജിത് നിരസിച്ച് ഈ ചിത്രം സൂര്യയുടെ കരിയറിലെ വലിയ വിജയങ്ങളില്‍ ഒന്നായി. ഇങ്ങനെ നിരവധി ചിത്രങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും അജിത്തില്‍ നിന്ന് സുര്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments