മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങാന്‍ പോകുന്ന കാര്യം സംവിധായകന് കെ.മധു നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രഖ്യാപനം കഴിഞ്ഞു നാല് വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം സംവിധായകന് തന്നെ വ്യക്തമാക്കുന്നു.
എസ്.എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ തയാറാക്കി കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മാതാക്കളെയും കണ്ടെത്തിയിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ സൗകര്യമാണ് ഇനി വേണ്ടത്. മമ്മൂട്ടിയില്ലാതെ മുന്നോട്ട് പോകാനാവില്ല. എന്ന് തുടങ്ങാന്‍ കഴിയുമെന്ന് മമ്മൂട്ടി കൂടി സമ്മതം അറിയിക്കണമെന്നും സംവിധായകന് കെ മധു പറഞ്ഞു.
തിരുവിതാംകൂറിലെ രാജാവായിരുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, ധര്‍മ്മ രാജ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ചരിത്രസംബന്ധിയായ രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ഇതിനിടെ കെ മധു പ്രഖ്യാപിച്ചിരുന്നു.
കെ.മധു – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിബിഐ സീരീസ് ചിത്രങ്ങളും വന്‍വിജയം നേടിയിരുന്നു.
Post Your Comments