ബോളിവുഡ് നടി ജിയാ ഖാന്റെ മരണം ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു. 2013-ലാണ് ജിയാ ഖാനെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടനും നിര്‍മ്മാതാവുമായ ആദിത്യ പഞ്ചോളിയുടെ മകന് സൂരജ് പഞ്ചോളിയായിരുന്നു ജിയാ ഖാന്റെ മരണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. ഈ കേസുമായി ബന്ധപ്പെട്ടു സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീടു ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. 2014-ല്‍ ഈ വിഷയം സിബിഐ ഏറ്റെടുത്തിരുന്നു. സിബിഐയുടെ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന്റെ പേരില്‍ സൂരജ് പഞ്ചോളി പ്രതിചേര്‍ക്കപ്പെട്ടിരുന്നു എന്നാല്‍ ഇത് ആത്മഹത്യയല്ല കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നായിരുന്നു ജിയാ ഖാന്റെ അമ്മയുടെ ആരോപണം. അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ മേല്ലപ്പോക്ക് നയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സൂരജ് പഞ്ചോളിയുടെ വാദത്തെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി ജിയാ ഖാന്റെ അമ്മയോട് കേസുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments