
കഴിഞ്ഞ ദിവസം മുംബൈ തെരുവിലൂടെ ആരും അറിയാതെ നടന്നു നീങ്ങിയ ഓസ്ക്കര്‍ ജേതാവും ഹോളിവുഡ് നടിയുമായ ഹല്ലെ ബെറി ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി കേരളത്തില്‍ എത്തിയിരിക്കുകയാണ്. വൈന്‍ ഗ്ലാസുമായി ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം കേരളത്തിലെത്തിയ വിവരം ആരാധകരെ അറിയിച്ചത്. ഹെറി ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ഉള്ളതായിട്ടാണ് വിവരം. ഒട്ടേറെ ആരാധകരുള്ള ഹല്ലെ ബെറി ഇന്ത്യയില്‍ എത്തിയത് ആരും അറിഞ്ഞിരിന്നില്ല. മുംബൈ നഗരത്തിലൂടെ കാല്‍നട പ്രയാണം നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് ബെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് പലരും അറിഞ്ഞത്.
Post Your Comments