ഒരു ബോളിവുഡ് താരത്തോട് ഒരു റിപ്പോര്‍ട്ടര്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് ഇതാദ്യമായിരിക്കും. ‘തുമാരി സുലു’ എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയിലായിരുന്നു റിപ്പോര്‍ട്ടറുടെ വിചിത്ര ചോദ്യം. വിദ്യയുടെ ശരീരഭാരം എത്രയാണെന്നായിരുന്നു ചോദ്യം, അതിനു ശേഷം റിപ്പോര്‍ട്ടര്‍ വിദ്യക്ക് ഒരു ഉപദേശവും നല്കി ശരീരഭാരം കുറച്ചാല്‍ നന്നായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ വിദ്യക്ക് നല്കിയ ഉപദേശം.
വിദ്യാ ബാലന് റിപ്പോര്‍ട്ടറുടെ ആശങ്കകള്‍ക്ക് കൃത്യമായ മറുപടിയും നല്കി
“ആദ്യം നിങ്ങള്‍ സ്ത്രീകളോട് വച്ച് പുലര്‍ത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം. അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ ഞാന്‍ പൂര്‍ണ തൃപ്തയാണ്. സ്ത്രീ കഥാപാത്രങ്ങളും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടോ?” എന്നായിരുന്നു വിദ്യയുടെ മറുചോദ്യം.
Post Your Comments