
നടന് ഉണ്ണി മുകുന്ദന് സംവിധാന സഹായിയാകുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് സഹസംവിധായകനാകുന്നത്. അഭിനയിക്കുകയല്ല;ക്യാമറക്ക് പിന്നിലായിരിക്കും ഉണ്ണിയുടെ പുതിയ റോള്‍. മമ്മൂട്ടിയാണ് നായകന്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രമാണിത്. അനന്ത വിഷന്റെ ബാനറില്‍ ശാന്താ മുരളീധരനും പി.കെ.മുരളീധരനുമാണ് നിര്‍മ്മാതാക്കള്‍.
കുട്ടനാടാണ് പ്രധാന ലൊക്കേഷന്‍. കൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമവും അവിടെയുള്ള ആളുകളുടെയും കഥയാണ് ചിത്രം പറയുന്നത്.ഗ്രാമീണനായ തങ്കച്ചന് എന്ന കോഴിക്കച്ചവടക്കാരന് കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.
Post Your Comments