ആരാധകരെ ഞെട്ടിക്കുന്ന കിടിലന്‍ മേക്കോവറുമായി സണ്ണി ലിയോൺ

ന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ.സണ്ണി എന്ന പെണ്ണിനെയാണ് ആരാധകർ സ്നേഹിച്ചത് എന്നാല്‍ താരമിപ്പോള്‍ ഒരു ആണായി മാറുകയാണ് .അര്‍ബാസ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘തേരെ ഇന്തസാറി’ന് വേണ്ടിയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവർ.ചിത്രത്തിലെ ഒരു ഗാനാരംഗത്തിലാണ് സണ്ണി ആണായി എത്തുന്നത്.താടിയും മീശയും കോതിയിട്ട മുടിയും കോട്ടുമണിഞ്ഞ പുതിയ സണ്ണിയെ ആരാധകർ ഏറ്റെടുത്ത മട്ടാണ്.

സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്.മേയ്ക്കപ്പ് വിഡിയോയും ഗാനരംഗത്തിന്‍റെ ഒരു ഭാഗവും സണ്ണി ട്വീറ്റ് ചെയ്തു.പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നിൽ.

ഒരു പുരുഷനാവാൻ അത്ര എളുപ്പമല്ല. പക്ഷേ, എന്‍റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്‍റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു. അതാണ് ഏറ്റവും രസം. അത് വിചിത്രമായിരിക്കുന്നു. ഇതാണ് ചിത്രത്തിനൊപ്പം സണ്ണി കുറിച്ചത്.

Share
Leave a Comment