ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസിൽ ഇടംനേടിയ നടനാണ് സൗബിൻ ഷാഹിർ .പിന്നീട് അദ്ദേഹം സംവിധാന രംഗത്തും പയറ്റി തെളിഞ്ഞു.ഇപ്പോഴിതാ പുതിയ വിശേഷമാണ് സൗബിന്റെ ജീവിതത്തിൽ സംഭവിച്ചത്. അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം ഇന്ന് കോഴിക്കോടുവെച്ച് നടന്നു. ജാമിയ ആണ് വധു.കൊച്ചിയില്‍ താമസമാക്കിയ ജാമിയയുടെ സ്വദേശം കോഴിക്കോടാണ്. അതുകൊണ്ട് കോഴിക്കോടായിരുന്നു ചടങ്ങുകളെല്ലാം നടന്നത് .
കുറച്ചു കാലങ്ങളായി ഇരുവരും സുഹൃത്തുക്കളായിരുന്നു.പറവയ്ക്കു ശേഷം സൗബിന് ഇപ്പോള്‍ നായകനായി അരങ്ങേറാനുള്ള പടയൊരുക്കത്തിലാണ്.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് സൗബിന്റെ അരങ്ങേറ്റം. ഡിസംബര്‍ അവസാനത്തോടെ വിവാഹമുണ്ടാകും
Post Your Comments