
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ആറം’ എന്ന ചിത്രത്തിന്റെ പ്രിന്റ് ആണ് ടോറന്റ് സൈറ്റിലൂടെ പ്രചരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാറുള്ള തമിഴ്റോക്കേഴ്സ് ആണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മെര്‍സല്‍, വിവേഗം തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇവര്‍ ഓണ്‍ലൈന്‍വഴി പ്രചരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments