ബ്ലെസ്സി – മോഹന്‍ലാല്‍ ടീമിന്‍റെ ‘തന്മാത’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവന്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. മുപ്പത് കടക്കാത്ത പ്രായത്തില്‍ പ്ലസ്ടുക്കാരന്‍റെ അമ്മയായി എത്തിയ മീര തന്മാത എന്ന ചിത്രത്തിലൂടനീളം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു, മോഹന്‍ലാലിനെപ്പോലെ ഒരു മികച്ച താരത്തോടൊപ്പം മലയാള സിനിമയിലേക്ക് എന്‍ട്രി ചെയ്യാന്‍ കഴിഞ്ഞതും മീരയുടെ ഭാഗ്യങ്ങളില്‍ ഒന്നാണ്. സിനിമ പോലെ ദാമ്പത്യ ജീവിതം കെട്ടുറപ്പുള്ളതാക്കാന്‍ മീരയ്ക്ക് കഴിഞ്ഞില്ല. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മീര ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയത്. പിന്നീടു 2010-ല്‍ മീര വീണ്ടും വിവാഹം ചെയ്തു. രണ്ടാം തവണ മീരയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് നടനും മോഡലുമായ ജോണ്‍ കൊക്കനെയായിരുന്നു.
നാലു വര്‍ഷം നീണ്ട ഇവരുടെ ദാമ്പത്യം 2016-ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനുണ്ട്. വീണ്ടും മലയാള സിനിമയിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിലാണ് മീര വാസുദേവന്‍. തന്മാത്ര എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. റിലീസിന് തയ്യാറെടുക്കുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മീരയുടെ മടങ്ങി വരവ്. നല്ല മലയാള സിനിമകള്‍ സെലക്ട് ചെയ്തു അഭിനയിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നു മീര പറയുന്നു. കുംടുംബ കഥ പറയുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോണി ചിറ്റേട്ടുകുളമാണ്. ഹരിശ്രീ അശോകന്‍, ജോയ് മാത്യൂ, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Post Your Comments