
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രമുഖ വ്യവസായി സന്ദീപുമായി കരിഷ്മയുടെ വിവാഹം നിശ്ചയിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇതുമായി ബന്ധപ്പെട്ട മറുപടിയുമായി കരിഷ്മയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ രംഗത്തെത്തി.
“അവള്‍ വിവാഹിതയാകുന്നുവെങ്കില്‍ എന്റെ അനുഗ്രഹം അവള്‍ക്കൊപ്പം ഉണ്ടാകും. അവള്‍ ചെറുപ്പമാണ്, സന്ദീപിനെ എനിക്ക് അറിയില്ല. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്”.- അദ്ദേഹം പറഞ്ഞു.
2003-ല്‍ വിവാഹിതയായ കരിഷ്മയുടെ ആദ്യ ഭര്‍ത്താവ് സഞ്ജയ് കപൂറാണ്. 2014-ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
Post Your Comments