
തമിഴിലെ പ്രിയ താരം കാർത്തിക് കേരളത്തിലും ആരാധകർ ഒരുപാടുണ്ട്.’ധീരന്‍’ എന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാനും കാർത്തി മടി കാണിച്ചില്ല.
തമിഴ്നാട്ടില്‍ സിനിമയും രാഷ്ട്രീയവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കമല്‍ഹാസന്‍ വരുന്നത് സന്തോഷമുള്ള കാര്യമാണ്. സമൂഹത്തിലെ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയില്ലെങ്കില്‍ ജനങ്ങളെയാണത് ബാധിക്കുക. ഇപ്പോള്‍ കമല്‍ഹാസന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആ വിരല്‍ ചൂണ്ടലാണ്. വിഷയങ്ങള്‍ കൃത്യമായി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണദ്ദേഹം.
രജനികാന്ത് രാഷ്ട്രീയത്തില്‍ വരുമെന്ന് പറഞ്ഞുകേട്ടിരുന്നു. പക്ഷേ കമല്‍ഹാസന്‍റെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമാണ്. ഭരണത്തിലെത്തുക എന്നത് കഠിനമാണ്. ഒരുപാട് വിമര്‍ശനങ്ങളും ഉണ്ടാകും. എങ്കിലും വിമര്‍ശനങ്ങളെയൊക്കെ മറികടന്ന് കമല്‍ഹാസന്‍ ലക്ഷ്യത്തിലെത്തും എന്നാണ് വിശ്വാസമെന്നും കാർത്തി പറഞ്ഞു.
Post Your Comments