BollywoodLatest NewsMollywood

ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചു; ‘മലയാള സിനിമയില്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന ഉപദേശവും’; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനെതിരെ ദിവ്യ ഉണ്ണി

കൊച്ചി: ദിവ്യ ഉണ്ണി എന്ന പേര് കേൾക്കുമ്പോൾ തൊണ്ണൂറുകളിലെ താരമായിരുന്ന നർത്തകി ദിവ്യഉണ്ണി ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്.സിനിമയിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചത് മുംബൈ മലയാളിയായ ദിവ്യ ഉണ്ണിയാണ്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്.

രണ്ടുവര്‍ഷം മുമ്പ് ദിവ്യ കേരളത്തിലെത്തിയത് നിറയെ സ്വപ്നങ്ങളുമായിട്ടാണ്. കൊച്ചിയില്‍ ദിവ്യയെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ദിവ്യ എത്തിയത്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്‍റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്‍റെ യോ, നിര്‍മ്മാതാവിന്‍റെ യും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്‍റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്‍റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button