സൂപ്പര്‍ താരം രജനീകാന്തിന്റെ യന്തിരന്-2 വിനായി പ്രേക്ഷകര്‍ ഇനിയും അക്ഷമയോടെ കാത്തിരിക്കണം. ജനുവരിയില്‍ റിലീസിന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. ടെക്നിക്കല്‍പരമായി കൂടുതല്‍ മികവു വരുത്താന്‍ വേണ്ടിയാണ് ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കുന്നതെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ അത്ഭുതമായി മാറിയ ടോളിവുഡ് ചിത്രം ‘ബാഹുബലി’യെ പിന്നിലാക്കുക എന്ന ഒറ്റ ഉദ്ദേശ ലക്ഷ്യമാണ് യന്തിരന് ടീമിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കുള്ളത്. ഇന്ത്യന്‍ സിനിമാ വ്യവസായം ടോളിവുഡ് ചിത്രം അടക്കി ഭരിക്കുമ്പോള്‍ കോളിവുഡിന്റെയും സ്വാധീനം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ശങ്കറും ടീമും. റിലീസ് മാത്രമല്ല ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇറങ്ങാൻ വൈകുമെന്നാണ് പുതിയ വിവരം.
Post Your Comments