മലയാളികളുടെ പ്രിയ നടികളില്‍ ഒരാളാണ് അമലാ പോള്‍. നാടന്‍ സുന്ദരിയായെത്തിയ പിന്നീട് തെന്നിന്ത്യന്‍ താരസുന്ദരിയായി മാറിയ അമലാപോള്‍ ഗ്ലാമര്‍ വേഷങ്ങളിലും മിന്നിതിളങ്ങാറുണ്ട്.അമലയുടെ പുതിയ ചിത്രമാണ് തിരുട്ടുപയലേ 2 .ചിത്രത്തിൽ നടന് ബോബി സിംഹയുമായി പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് അമല.
ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ ബോബി സിന്‍ഹ മടിച്ച് നിന്നെന്നും അമല മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ഒരു സീനിൽ ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു.ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്. മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങള്‍ പപ്പി സിംഹ എന്നാണ് വിളിക്കുന്നത്.
സുശി ഗണേഷന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടുപയലേ 2. എജിസ് എന്റെര്‍ടൈമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അമല പോൾ ,ബോബി സിൻഹ ,പ്രസന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.ഈ മാസം 30 നു ചിത്രം പുറത്തിറങ്ങും.
Post Your Comments