വാക്കിലെ നന്മ പ്രവർത്തിയിലും തെളിയിച്ച് വിജയ് സേതുപതി

തമിഴ് സിനിമയില്‍ അഭിനയ മികവിന്റെ പിൻബലത്തിൽ ഉയർന്നുവന്ന താരമാണ് മക്കൾ സെൽവമെന്ന് അറിയപ്പെടുന്ന വിജയ് സേതുപതി.താരപരിവേഷമോ ജാഡകളോ ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാനായി ആരാധകർക്കിടയിൽ ഇറങ്ങി ചെല്ലുന്ന താരമാണ് അദ്ദേഹം.ഇപ്പോഴിതാ സാമൂഹ്യസേവനത്തിന്‍റെ വലിയ വാതിലുകള്‍ തുറന്നിരിക്കുകയാണ് അദ്ദേഹം. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ ആത്മഹത്യ ചെയ്ത ചെയ്ത അനിതയുടെ ജില്ലയായ അരിയല്ലൂരിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് അദ്ദേഹം സര്‍ക്കാരിന് നല്‍കുന്നത്.

തനിക്ക് ലഭിക്കുന്ന പരസ്യ വരുമാനമാണ് വിജയ് ഇതിനായി നീക്കിവെക്കുന്നത്. നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുന്നതിനുള്ള കൈതാങ്ങ് എന്ന നിലയിലാണ് ഇത് ചെയ്യുന്നതെന്ന് വിജയ് സേതുപതി പറയുന്നു.അനില്‍ ഫുഡ്സ് എന്ന കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിനുള്ള കരാര്‍ തുകയില്‍ നിന്നാണ് അന്‍പത് ലക്ഷത്തോളം രൂപ മാറ്റിവച്ചത്.ജില്ലയിലുള്ള 774 അംഗന്‍വാടികള്‍ക്കും അയ്യായിരം രൂപ വച്ച് നല്‍കും. സംസ്ഥാനത്തെ പത്ത് അന്ധവിദ്യാലയങ്ങള്‍ക്കും പതിനൊന്ന് ബധിര വിദ്യാലയങ്ങള്‍ക്കുമായി പത്ത് ലക്ഷത്തി അന്‍പതിനായിരം വേറെയും.സര്‍ക്കാര്‍ മുഖേനയാണ് പണം വിതരണം ചെയ്യുകയെങ്കിലും, അനിതയുടെ പേരിലാവും നല്‍കുക.

Share
Leave a Comment