
ഏതു നടിക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു വിജയ് സേതുപതി മറുപടി നല്‍കിയത്. നയന്‍താരയെ ലക്ഷ്യമിട്ടായിരുന്നു ഒരു അഭിമുഖത്തിനിടെ അവതാരകന് വിജയ് സേതുപതിയോടു അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. ‘നാന് റൗഡി താന്‍’ എന്ന ചിത്രത്തിലാണ് നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയത്. സാമന്തയെ ആയിരുന്നു ആ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ സാമന്ത പിന്മാറിയതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താര എത്തുകയായിരുന്നു.
നയന്താരയ്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവുമായിട്ടല്ല ആ ചിത്രത്തെ സമീപിച്ചതെന്നു വിജയ് സേതുപതി അഭിമുഖത്തിനിടെ വ്യക്തമാക്കി.
സംവിധായകന് എന്നെ അഭിനയിക്കാന്‍ വിളിച്ചത് കൊണ്ടാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. നായികയെ തീരുമാനിക്കുന്നതും സംവിധായകനാണ്. നയന്‍താരയുമായി അഭിനയിണമെന്ന ആഗ്രഹമൊന്നും മനസിലുണ്ടായിരുന്നില്ല . വിജയ് സേതുപതി പറയുന്നു.
Post Your Comments