ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ഓംശാന്തി ഓം’. ഷാരൂഖിന്റെ കരിയറില്‍ ഒരു തിരിച്ചു വരവ് ഉണ്ടാക്കിയ ചിത്രം സംവിധാനം ചെയ്തത് ഷാരൂഖിന്റെ അടുത്ത സുഹൃത്തും, വനിതാ സംവിധായികയുമായ ഫറാ ഖാനാണ്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ഫറ ഗര്‍ഭിണിയായിരുന്നു. ഒരു സംവിധായകനോ അല്ലങ്കില്‍ സംവിധായികയോ ഒരു സിനിമ കംപ്ലീറ്റ് ചെയ്യുന്നത് ഒട്ടേറെ കഠിനാധ്വാനം ചെയ്തിട്ടാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഫറയുടെ ബുദ്ധിമുട്ട് മനസിലാക്കിയ ഷാരൂഖ് അവര്‍ക്ക് പ്രത്യേകം ഇരിക്കാനായി ഒരു ഇരിപ്പടം തയ്യാറാക്കിയിരുന്നു. അവിടെ ഇരുന്നു മൈക്കിലൂടെ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്‌താല്‍ മതിയെന്നായിരുന്നു ഷാരൂഖിന്റെ നിര്‍ദ്ദേശം. ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും ഒരു സംവിധായിക പൂര്‍ണ്ണ ഗര്‍ഭിണിയായി നിന്ന് കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്തു വെള്ളിത്തിരയില്‍ എത്തിച്ചത്. ഷാരൂഖില്‍ നിന്ന് എല്ലാ പിന്തുണയും, സ്നേഹവും കിട്ടിയത് കൊണ്ടാണ് ഫറയ്ക്ക് ആ ചിത്രം ഭംഗിയോടെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. ഒരു ഗര്‍ഭിണിയ്ക്ക് നല്‍കേണ്ട എല്ലാ സംരക്ഷണവും കിംഗ് ഖാന്‍ ഫറ ഖാന് നല്‍കിയിരുന്നു.
Leave a Comment