CinemaIndian CinemaInternationalLatest NewsMollywood

വീണ്ടും അവഗണന ഏറ്റുവാങ്ങി സെക്‌സി ദുർഗ

ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പ്പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് സെക്സി ദുര്‍ഗ പുറത്തായി. നേരത്തെ സെക്സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. ഈ ഗണത്തില്‍ 24 ചിത്രങ്ങള്‍ ജൂറി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ജൂറിപോലുമറിയാതെ ചിത്രം കേന്ദ്ര മന്ത്രാലയം വെട്ടുകയായിരുന്നു. സ്മൃതി ഇറാനിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി.മലയാളത്തില്‍നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമേ മേളയില്‍ മത്സരിക്കാനുള്ളൂ. ഈ മാസം 20 മുതല്‍ 28 വരെയാണ് മേള.

shortlink

Related Articles

Post Your Comments


Back to top button