സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് ഇത്തവണ തൃശൂര്‍ക്കാരന്‍ ജോയ് താക്കോല്‍ക്കാരന്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ നവംബറില്‍ 17-നു റിലീസ് ചെയ്യാനിരിക്കേയാണ് ഇവിടുത്തെ നിയമസംവിധനത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള പരാമര്‍ശങ്ങളുമായി ജോയ് താക്കോല്‍ക്കാരന്‍റെ വരവ്.
ഹര്‍ത്താലിനെ മുന്‍ നിര്‍ത്തിയാണ് താക്കോല്‍ക്കാരന്റെ ചോദ്യം.
ഓരോ ഹര്‍ത്താല്‍ കഴിയുമ്പോഴേക്കും നമുക്ക് മുന്നൂറു കോടി നാനൂറു കോടി രൂപയാണ് നഷ്ടം. ഈ ഹര്‍ത്താല്‍ ഉണ്ടാക്കുന്ന പാര്‍ട്ടികളുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യാനുള്ള ഒരു നിയമം ഉണ്ടാക്കാന്‍ പറ്റുമോ? ഇതാണ് താക്കോല്‍ക്കാരന്‍റെ ചോദ്യം.
ഇവിടെ ഫ്രീ വൈഫൈ കൊടുത്ത് കഴിവുള്ള യൂത്തന്മാരെ ഉറക്കി കിടത്തുകയാണെന്നും താക്കോല്‍ക്കാരന്‍ വിമര്‍ശിക്കുന്നു.
Post Your Comments