കാടും മലയും താണ്ടി മലയാളികളുടെ പ്രിയതാരം മ്മൂട്ടിയെ കാണാൻ മൂന്നാര്‍ കുണ്ടലക്കുടി ആദിവാസി കോളനിയിലെ കന്തസാമി കങ്കാണി മൂപ്പനും സംഘവും എത്തി.ഇവർക്ക് വേണ്ടി താരം ഒരുക്കിയ സ്വീകരണം കണ്ട് ആദിവാസി സംഘം അമ്പരന്നു.ട്രൈബല്‍ പൊലീസിനോട് കാര്യങ്ങള്‍ നേരത്തെ ചോദിച്ചറിഞ്ഞ മമ്മൂട്ടി കാര്‍ഷികോപകരണങ്ങളടക്കം അവര്‍ക്ക് സമ്മാനങ്ങൾ ഒരുക്കിയിരുന്നു.
ആദിവാസി ഊരുകളിൽ കാർഷിക ഉപകരണങ്ങൾ നൽകാമെന്നും ചികില്‍സാ സൗകര്യം കുറവായ ഇടമലക്കുടിയിലും കുണ്ടലക്കുടിയിലും ഒരു മാസത്തിനകം ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്താനും തീരുമാനമായി.
കുണ്ടലക്കുടി അടക്കമുള്ള ഊരുകളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ ഇനി മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ സഹായം എത്തിക്കുന്നുണ്ട്. ഇത് നേരിട്ടറിയാവുന്ന ആദിവാസി മൂപ്പന്‍മാരാണ് ട്രൈബല്‍ പൊലീസ് വഴി കാര്‍ഷികോപകരണങ്ങളുടെ ആവശ്യകത അറിയിച്ചത്.ബഹിരാകാശ ശാസ്ത്രജ്ഞനാവാന്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹം അറിയിച്ച സെന്തിലിന് അതിനുള്ള മുഴുവൻ സഹായവും കെയര്‍ ആന്‍ഡ് ഷെയര്‍ വഴി നടപ്പാക്കുമെന്ന് മമ്മൂട്ടി അറിയിച്ചു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ എട്ട്വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍.
Post Your Comments