‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. കാമ്പസ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു കോളേജ് അധ്യാപകനായാണ് അഭിനയിക്കുന്നത്. ‘മാസ്റ്റര്‍ ഓഫ് മാസസ്’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. നടത്തത്തിലും ഭാവത്തിലും മാസ്സ് ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പകാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റന് എന്ന ഇംഗ്ലീഷ് പ്രഫസ്സര്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും സസ്പെന്സുകള് ഒളിപ്പിച്ചുവെച്ച ഒരു ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം സി.എച്ച് മുഹമ്മദ് ആണ് നിര്‍മ്മിക്കുന്നത്. ‘പുലി മുരുകന്’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറാമാന്.
ഉണ്ണി മുകുന്ദന്, പൂനം ബജ്വ, മുകേഷ്, കലാഭവന്‍ ഷാജോണ്‍, മഖ്ബൂല്‍ സല്മാന്, ഗോകുല്‍ സുരേഷ്, സിജു ജോണ്‍, പാഷാണം ഷാജി, ബിജുക്കുട്ടന്, സന്തോഷ് പണ്ഡിറ്റ്, ഗണേഷ്കുമാര്, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി ശരത്കുമാര്, മഹിമ നമ്പ്യാര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘കസബ’ എന്ന ചിത്രത്തിന് ശേഷം വരലക്ഷ്മി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
സന്തോഷ് വര്‍മ, റഫീക്ക് അഹമ്മദ്, ഹരി നാരായണന് എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജായിരുന്നു പ്രധാന ലൊക്കേഷന്‍. ക്രിസ്തുമസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും..
Post Your Comments