
പുതിയ ചിത്രത്തിലേക്ക് നായികയാകാന്‍ ബോളിവുഡ് ഹിറ്റ്മേക്കര്‍ കരണ്‍ ജോഹര്‍ അനുഷ്കയെ ക്ഷണിച്ചിരുന്നു,എന്നാല്‍ താരം കരണിന്റെ ക്ഷണം നിരസിച്ചതായാണ് പുതിയ വാര്‍ത്ത. അനുഷ്ക കരണ്‍ ജോഹര്‍ ചിത്രം വേണ്ടെന്നു വച്ചതിനു പിന്നില്‍ പ്രഭാസ് ആണെന്നും പറയപ്പെടുന്നു. നേരത്തെ പ്രഭാസിനെയും ബോളിവുഡിന്റെ താരമാക്കാന്‍ കരണ്‍ ജോഹര്‍ ശ്രമം നടത്തിയിരുന്നു, എന്നാല്‍ താരം ഉയര്‍ന്ന പ്രതിഫലം ചോദിച്ചതോടെ കരണ്‍ പ്രഭാസിനെ ഒഴിവാക്കി, ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു പ്രശ്നം നില നില്‍ക്കെയാണ് അനുഷ്കയെ കരണ്‍ ജോഹര്‍ ബോളിവുഡിലേക്ക് ക്ഷണിച്ചത്. പ്രഭാസിന്റെ ഇടപെടല്‍ മൂലമാണ് അനുഷ്ക ചിത്രത്തില്‍ നിന്നും ഒഴിവായതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments