പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘വിമാനം’ ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. സജി തോമസ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതകഥ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. വൈകല്യങ്ങളെ അതിജീവിച്ച് വിമാനം നിര്‍മിച്ച് പറപ്പിച്ച സജി തോമസിന്റെ ജീവിത കഥയ്ക്കാണ് പ്രദീപ് നായര്‍ ദൃശ്യഭാഷ ഒരുക്കുന്നത്. ഡിസംബര്‍ 22 നാണ് ചിത്രത്തിന്റെ റിലീസ്. ഇതേ കൂട്ടുകെട്ടില്‍ ‘മീറ്റര്‍ ഗേജ് 1904’ എന്ന പേരില്‍ മറ്റൊരു ചിത്രവും അണിയറയില്‍ തയ്യാറാകുന്നുണ്ട്.
Post Your Comments