ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി തന്റെ പുസ്തകത്തിൽ കാമുകി നിഹാരികാ സിംഗിനെകുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വിവാഹിതനായിരുന്ന നവാസുദ്ദീന്‍ ഒന്നര വര്‍ഷത്തോളം നിഹാരികയുമായി അവിഹിത ബന്ധത്തിലായിരുന്നു .അതേസമയം അദ്ദേഹത്തിന്‍റെ വൈവാഹിക നിലയേക്കുറിച്ച് അന്നറിയുമായിരുന്നില്ല എന്നായിരുന്നു ഒരു അഭിമുഖത്തില്‍ നിഹാരിക പ്രതികരിച്ചത്. അദ്ദേഹത്തിനൊപ്പം ജീവിക്കുമ്പോൾ ഗ്രാമത്തിലെ തന്റെ ഭാര്യയെ കുറിച്ച് അയാള്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. സിദ്ധിഖിയില്‍ നിന്നും കാര്യം മനസ്സിലാക്കുകയും ഏറെ ദുഷ്ക്കരമായിരുന്നെന്ന് നിഹാരിക പറഞ്ഞു.
സ്വാര്‍ത്ഥത നിറഞ്ഞ പ്രവർത്തിക്കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാന്‍ കാരണമായതെന്ന് തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ സിദ്ദിഖി പറയുന്നുണ്ട്. അവളുടെ വീട്ടിലെത്തുക വേണ്ടത് സാധിക്കുക തിരിച്ചുപോരുക എന്നത് മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പ്രണയാതുരമായി സംസാരിക്കാനോ അത് പ്രകടിപ്പിക്കാനോ തനിക്ക് അറിയുമായിരുന്നില്ല.
നിഹാരികയുടെ മറുപടി ഇങ്ങിനെയാണ്. ബന്ധത്തിന്‍റെ അടിസ്ഥാനശിലയായ പരസ്പര വിശ്വാസവും ബഹുമാനവും തുടക്കം മുതല്‍ നഷ്ടമായി. അയാളെ പോലെ ഒരാളെ വിവാഹം കഴിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു എല്ലാം അവസാനിപ്പിച്ചത്. അദ്ദേഹത്തോട് ചോദിക്കാനും പറയാനും തനിക്ക് ഒന്നുമില്ലെന്നും ഇനിയും കൂടെ ജോലി ചെയ്യുമെന്നേയുള്ളെന്നും നിഹാരിക പറഞ്ഞു. സിദ്ദിഖിയെ രൂക്ഷമായി വിമര്‍ശിക്കാനും നിഹാരിക മറന്നില്ല. തന്‍റെ പുസ്തകം വില്‍ക്കാന്‍ സ്ത്രീകളെ ബഹുമാനിക്കാത്ത, ചൂഷണം ചെയ്യുന്ന സ്വഭാവം നവാസുദ്ദീന്‍ സിദ്ദിഖി തുടരുകയാണെന്നും അതിനായി കൃത്രിമമായി കഥകള്‍ ചമയ്ക്കുകയാണെന്നും നിഹാരിക സിദ്ധിഖിക്കെതിരെ തുറന്നുപറഞ്ഞു.
Post Your Comments