CinemaIndian CinemaKollywoodMollywood

തമിഴിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുബയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം ?

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയും തമിഴിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മുന്നേറുന്ന സുബയും തമ്മിൽ അധികമാരും അറിയാത്ത ഒരു ബന്ധമുണ്ട്. ആരാണ് സുബ ? തമിഴ് സിനിമാലോകത്ത് ഏറെ വിഖ്യാതമായ ഒരു പേരാണത്.

ഡി സുരേഷ്, എ എന്‍ ബാലകൃഷ്ണന്‍ എന്നീ എഴുത്തുകാര്‍ ഒരുമിച്ചെഴുതിത്തുടങ്ങിയപ്പോഴാണ് സുബ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ചിലപ്പോൾ മലയാളികൾക്ക് സുബയെ തിരിച്ചറിയാൻ ആ ഒരു വിശദീകരണവും മതിയാവില്ല.ഐ, അനേകന്‍, തനി ഒരുവന്‍, ആരംഭം, വേലായുധം, കോ, അയന്‍ തുടങ്ങിയ വമ്പൻ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ തിരക്കഥ സുബയുടേതാണ്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലെത്തുന്ന ‘വേലൈക്കാരന്‍’ എന്ന സിനിമയുടെ തിരക്കഥയും ഇവര്‍ തന്നെ.

സിനിമയില്‍ ഇവരുടെ ആദ്യത്തെ കഥയിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രമായ ‘അര്‍ത്ഥം’ സുബയുടെ എതിര്‍കാട്ര് എന്ന നോവലിന്‍റെ സിനിമാവിഷ്കാരമായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആ സിനിമ വന്‍ ഹിറ്റായി.ആ സിനിമയില്‍ മമ്മൂട്ടി ചെയ്ത ‘ബെന്‍ നരേന്ദ്രന്‍’ എന്ന കഥാപാത്രം ഏറെ പ്രശസ്തമാണ്. ഈ ചിത്രം പിന്നീട് ‘എതിര്‍കാട്ര്’ എന്ന പേരില്‍ തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു. കാര്‍ത്തിക് ആയിരുന്നു നായകന്‍.
മമ്മൂട്ടിയെ കൂടാതെ ശരണ്യ, ശ്രീനിവാസന്‍, ജയറാം, മുരളി, പാര്‍വതി തുടങ്ങിയവരും അര്‍ത്ഥത്തിലെ പ്രധാന താരങ്ങള്‍ ആയിരുന്നു. സുബയുടെ കഥയെ അടിസ്ഥാനമാക്കി വേണു നാഗവള്ളിയാണ് അര്‍ത്ഥത്തിന് തിരക്കഥയെഴുതിയത്.

shortlink

Related Articles

Post Your Comments


Back to top button