പഴയകാല നായിക ഭാഗ്യശ്രീ എന്ന് പറഞ്ഞാൽ പുതുതലമുറയ്ക്ക് മനസിലാകണമെന്നില്ല. എണ്‍പതുകളില്‍ തീയേറ്ററുകൾ കയറിയിറങ്ങിയവര്‍ എളുപ്പത്തില്‍ വലിയ കണ്ണുകളുള്ള ഭാഗ്യശ്രീയെ മറക്കാന്‍ വഴിയില്ല.അസ്ത്രം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി ഭാഗ്യശ്രീ അഭിനയിക്കുന്നത്.
ഭാഗ്യശ്രീ എന്ന പേര് കേൾക്കുമ്പോൾ റഹ്മാനൊപ്പം അഭിനയിച്ച പൊന്‍പുലരൊളി പൂവിതറിയ എന്ന ഗാനമാണ് ഓർമ വരിക . റഹ്മാനൊപ്പം മാത്രമല്ല, മമ്മൂട്ടിക്കൊപ്പം ഇത്തരിപ്പൂവേ ചുവന്നപൂവേയിലും ആളൊരുങ്ങി അരങ്ങൊരുങ്ങിയിലും മനസ്സറിയാതെ, എങ്ങനെ നീ മറക്കും, ഉയരും ഞാന്‍ നാടാകെ എന്നിവയില്‍ മോഹന്‍ലാലിനൊപ്പവും ഇടനിലങ്ങളിലും അസ്ത്രത്തിലും ഇരുവര്‍ക്കുമൊപ്പവും ഭാഗ്യശ്രീയെ നമ്മള്‍ കണ്ടു. പിന്നെ തമിഴില്‍ രജനിക്കും കാര്‍ത്തിക്കിനും പ്രഭുവിനും തെലുങ്കില്‍ നാഗേശ്വര്‍ റാവുവിനും ജഗപതി ബാബുവിനും ബാലകൃഷ്ണയ്ക്കുമെല്ലാമൊപ്പം നമ്മള്‍ ഭാഗ്യശ്രീയെ കണ്ടു. പിന്നീട് രാധാസ് സോപ്പിന്റെ പരസ്യത്തിലൂടെയും ഭാഗ്യശ്രീ മലയാളി മനസ്സിൽ ഇടം നേടിയിരുന്നു.
വിവാഹത്തോടെ അഭിനയ ജീവിതം മതിയാക്കി താരം ഗുജറത്തിലേക്ക് പോയി.കോട്ടയം സ്വദേശി വാസുദേവനാണ് ഭർത്താവ്. അഭിനയ ജീവിതം നിർത്തിയതിൽ ഭർത്താവിന് വിഷമം ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ചെന്നൈയിലാണ് കൂടാതെ മകൻ പത്താം ക്ലാസിലായി ഇനി അഭിനയം തുടരാം.മടങ്ങി വരുമ്പോള്‍ ടെന്‍ഷനുണ്ട്. പണ്ട് കുട്ടിക്കളിയായിരുന്നു. സിനിമയുടെ സീരീയസ്നെസ് അറിയില്ല. ഇന്ന് ഇന്‍ഡസ്ട്രി ആകെ മാറിയിരിക്കുന്നു. മലയാളിയല്ലെങ്കിലും മലയാള സിനിമകളോട് എനിക്ക് പ്രത്യേക ഇഷ്ടമാണ്. തിരിച്ചുവരണം പൂര്‍വാധികം ഊര്‍ജസ്വലതയോടെയെന്നും താരം പറഞ്ഞു.
Post Your Comments