BollywoodCinemaGeneralLatest NewsNEWSWOODs

നടി പ്രിയങ്ക ചോപ്രയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് ബരേലി കോടതിയാണ് ഉത്തരവിട്ടത്. താരം ജനിച്ചു വളര്‍ന്നത് ജംഷഡ്പൂരിലാണ്. എന്നാല്‍ അച്ഛന്‍ അശോക് ചോപ്ര സൈന്യത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് താമസിച്ചിരുന്നത്.

2000 ല്‍ ബരേലി മണ്ഡലത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു പ്രിയങ്കയുടെ താമസം. അതോടെ അവിടത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു. എന്നാല്‍ സിനിമയില്‍ സജീവമായതോടെ പ്രിയങ്കയും കുടുംബവും മുംബൈയിലേക്ക് താമസം മാറ്റി. എന്നാലും അവരുടെ പേരുകള്‍ ബരേലി വോട്ടര്‍പട്ടികയില്‍ നിന്നും മാറ്റിയിരുന്നില്ല.

പേര് പട്ടികയില്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടിടാനായി താരവും കുടുംബവും അവിടെ എത്താത്തതിനാല്‍ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബരേലിയിലെ ഒരാള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രിയങ്ക ചോപ്രയുടെയും അമ്മ മധു ചോപ്രയുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button