വ്യക്തിപരമായ ബന്ധങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ വ്യക്തികളുടെ പേര് പറയുന്നത് അവരുടെ അനുവാദത്തോടെ ആകണം. അല്ലെങ്കില്‍ സംഭവിക്കുക ഇതാണ്. ഇപ്പോള്‍ ഒരു ആത്മകഥയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി.
നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയില്‍ അനുവാദമില്ലാതെ പേര് പരാമര്‍ശിച്ചതിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു താരം. ടെലിവിഷന്‍ അഭിനേതാവും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ സുനിതാ രാജ്വറാണ് സിദ്ധിഖിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രസാധകര്‍, ആത്മകഥ എഴുതാനായി സഹായിച്ച മാധ്യമപ്രവര്‍ത്തക റിതുപര്‍ണ ചാറ്റര്‍ജി എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വകാര്യ നിമിഷങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചു എന്ന സിദ്ധിഖിയുടെ മുന്‍കാമുകി നിഹാരിക സിങിന്റെ പരാതിക്ക് പിന്നാലെയാണ് മറ്റൊരു താരവും സിദ്ധിഖിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിവാദമുണ്ടായതിന് പിന്നാലെ തന്റെ പുസ്തകം പിന്‍വലിക്കുകയാണെന്ന് നവാസുദ്ദീന്‍ പ്രഖ്യാപിച്ചിരുന്നു. സമ്മതമില്ലാതെ സഹപ്രവര്‍ത്തകരുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ആത്മകഥ വിവാദമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് പുസ്തകം പിന്‍വലിക്കുന്നതായി സിദ്ദീഖി അറിയിച്ചത്. ആര്‍ക്കെങ്കിലും വേദയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.
Post Your Comments