ബോളിവുഡ് താരം ഷാരുഖ് ഖാനും കോറിയോഗ്രാഫർ ഫറ ഖാനും തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ഓം ശാന്തി ഓം എന്ന സിനിമ ഇറങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടു .ഓര്‍മപുതുക്കലുമായി ഫറാഖാന് ചെയ്ത ട്വീറ്റും അതിന് ഷാരൂഖ് നല്കിയ രസകരമായ മറുപടിയും ആ സൗഹൃദങ്ങളുടെ ആഴം ആരാധകർക്ക് വ്യക്തമാക്കി കൊടുത്തു.
സിനിമയിലെ ദര്‍ദെ ഡിസ്കോ എന്ന ഗാനരംഗത്തില്‍ ഷര്‍ട്ട് അണിയാതെ ഷാരൂഖ് പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.അതുമായി ബന്ധപ്പെട്ടായിരുന്നു ഫറയുടെ കുറിപ്പ്. എല്ലാം തുടങ്ങി വച്ച ഒന്ന് ഇതാണ്. നന്ദി ഷാരൂഖ് നിങ്ങളുടെ ഷര്‍ട്ട് ഊരിയതിന്, ലക്ഷങ്ങളെ സന്തോഷിപ്പിച്ചതിന്. ഓം ശാന്തി ഓം ഇറങ്ങി പത്ത് വര്‍ഷം- എന്നാണ് ഗാനരംഗത്തിന്റെ ചിത്രത്തോടൊപ്പം ഫറ പോസ്റ്റ് ഇട്ടത്.
ഇതിന് ഷാരൂഖ് നല്കിയ മറുപടിയാണ് രസകരം. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ മറ്റാര്ക്കുവേണ്ടിയുമല്ല എല്ലാം നിങ്ങള്‍ക്ക് വേണ്ടി മാത്രം. ടോം ക്രൂയിസ് പറഞ്ഞ പോലെ നിങ്ങളാണ് എന്നെ ചൂഷണം ചെയ്തത്. എന്നാണ് ഷാരൂഖിന്റെ മറുപടി.വീണ്ടും ഷാരുഖിന് മറുപടിയുമായി ഫറ എത്തി.ഞാന്‍ നിങ്ങളെ ചൂഷണം ചെയ്തത് ഈ ലോകത്തിന് വേണ്ടിയാണ് ഷാ. അക്കാര്യത്തില്‍ ഞാന്‍ നിസ്വാര്‍ത്ഥയാണ് എന്നാണ് അവര്‍ പറഞ്ഞത്.
Post Your Comments