കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറിയ പാര്‍വതി ബോളിവുഡില്‍ താരമാകാന്‍ ഒരുങ്ങുകയാണ്. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പ്-അറിപാടികള്‍ക്കായി ചാനല്‍ ഷോകളില്‍ നിറയുകയാണ് താരം. എന്നാല്‍ സിനിമയുടെ നിര്‍മാണത്തേക്കാള്‍ കടുപ്പവും കഠിനവുമാണ് അതിന്റെ മാര്‍ക്കറ്റിങ് എന്ന് പാര്‍വതി പറയുന്നു.
” മലയാളത്തിലെ പോലെയല്ല, പുറത്ത് താരങ്ങളും ഈ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ്. എന്നാല്‍, ഈ സിനിമാ പ്രൊമോഷണ്‍ അത്ര സുഖകരമായ അനുഭവമല്ലെന്ന്” പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു തരത്തില്‍ നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് ഈ സിനിമാ പ്രമോഷന്‍ എന്ന് പാര്‍വതി അഭിപ്രായപ്പെട്ടു.
” ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി താതാത്മ്യം പ്രാപിച്ചുവരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍, നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം. ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ” -പാര്‍വതി പറഞ്ഞു.
Post Your Comments