ഏറെ വിവാദം സൃഷിടിച്ച ചിത്രമാണ് ‘മെർസൽ’. ചിത്രത്തിൽ അഞ്ചൂരൂപ’ ഡോക്ടർ എന്ന് വിളിപ്പേരുള്ള മാരനെ ഗംഭീരമായാണ് വിജയ് അഭിനയിച്ചത്.ആ അഞ്ചുരൂപ ഡോക്ടർ വെറുംസിനിമാകഥയല്ല.മെർസലിൽ മാരന് അഞ്ചുരൂപയ്ക്കാണ് ചികിത്സിക്കുന്നതെങ്കിൽ ഡോക്ടർ തിരുവെങ്കിടം വീരരാഘവൻ രോഗികകളെ ചികിത്സിക്കുന്നത് രണ്ടു രൂപയ്ക്കാണ്.67 വയസുള്ള ഡോക്ടർ വർഷങ്ങളായി വൈസരപ്പടിയിലുള്ള സാധാരണക്കാരുടെ ആശ്രയമാണ്. സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ കാലം മുതൽ ഈ ഡോക്ടറുടെ ഫീസ് രണ്ട് രൂപയാണ്.
തമിഴ്നാട് മുൻമുഖ്യമന്ത്രി കാമരാജിന്റെ ജനസൗഹാർദ്ധപദ്ധതിപ്രകാരം സൗജന്യമായാണ് ഡോക്ടർ പഠിച്ചത്. അതുകൊണ്ടാവാം ഇത്രയും കുറഞ്ഞചെലവിൽ ജനങ്ങൾക്ക് ചികിൽസനൽകാൻ പ്രേരിപ്പിച്ചത്.തുടക്കകാലത്ത് എരുക്കഞ്ചേരിയിലുള്ള ഒരു ക്ലിനിക്കിൽ പകൽ എട്ടുമുതൽ രാത്രി 10 മണിവരെ ഡോക്ടർ ചികിത്സ നടത്തി.മദ്രാസ് മെഡിക്കൽ കോളേജിലും സേവനം അനുഷ്ടിച്ചു.അവിടെ കുഷ്ഠ രോഗികളെ വരെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്.
അസോഷ്യേറ്റ് ഫെല്ലോ ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്തിൽ സ്ഥരാംഗമായ ഡോക്ടർക്ക് അടുത്തുള്ള ആശുപത്രി മികച്ച ഡോക്ടർമാരെ തിരഞ്ഞെടുക്കുന്ന ജോലി നൽകി. ഇതുമാത്രമാണ് ഒരു ഇദ്ദേഹത്തിന്റെ സ്ഥിരവരുമാനം.വൈസരപ്പടിയിൽ ചേരി നിവാസികൾക്കായി ഒരു ആശുപത്രിയാണ് ഡോക്ടറുടെ ഇനിയുള്ള സ്വപനം.
Post Your Comments