ചെന്നൈ : പ്രശസ്ത തമിഴ് ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു. സംവിധായകൻ ഹരിയുടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രിയൻ നടക്കുന്ന സാമി 2വിന്റെയും ഛായാഗ്രാഹകനായിരുന്നു.
ബാലു മഹേന്ദ്രയുടെ സഹായിയായി സിനിമാജീവിതം ആരംഭിച്ച പ്രിയൻ 1992ൽ വാ വാ വാസന്തമേ എന്ന സിനിമയിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി. സാമി, കോവിൽ, അരുൾ, ആറു, അയ്യ, വല്ലവൻ, വേൽ, സിങ്കം, വേലായുധം, സിങ്കം 2, സിങ്കം 3 എന്നിവയാണ് പ്രിയൻ ക്യാമറ ചലിപ്പിച്ച പ്രധാനസിനിമകള്‍.
Post Your Comments