BollywoodCinemaGeneralLatest NewsNEWSWOODs

ആത്മഹത്യ ഭീഷണി മുഴക്കി തന്നെ ശല്യം ചെയ്യുന്ന ഒരു യുവതിക്കെതിരെ യുവനടന്‍

താരങ്ങളോട് ആരാധന തോന്നുക സ്വാഭാവികം. എന്നാല്‍ അന്ധമായ ആരാധനകാരണം ഉണ്ടാകുന്ന പ്രശ്നങ്ങളും ചെറുതല്ല. തമിഴ് നാട്ടില്‍ ആരാധകര്‍ താരങ്ങള്‍ക്കായി അമ്പല പണിയുക വരെ ചെയ്യുന്നു. എന്നാല്‍ ആരാധികയുടെ ശല്യം കാരണം പോലീസില്‍ പരാതിപ്പെടെണ്ട അവസ്ഥയിലാണ് യുവനടന്‍ വരുണ്‍ ധവാന്‍.

സമൂഹിക മാധ്യങ്ങളിലൂടെ യുവതി വരുണിന് തുടര്‍ച്ചയായി സന്ദേശമയക്കുമായിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ക്കൊന്നും വരുണ്‍ മറുപടി നല്‍കാറില്ലായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു അതിനെ തുടര്‍ന്ന് വരുണ്‍ ധവാന്‍ യുവതിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. മിഡ് ഡേ ന്യൂസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button