‘നടിയായതിലൂടെ പലതും നഷ്ടപ്പെട്ടു,ചില സമയങ്ങളില്‍ ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്’: ശ്രദ്ധ കപൂർ

ബോളിവുഡ് യുവ സുന്ദരി ശ്രദ്ധ കപൂർ തന്‍റെ സിനിമ ജീവിതത്തിലൂടെ നഷ്ടമായ ചില കാര്യങ്ങളെക്കുറിച്ചു വെളിപ്പെടുത്തുകയാണ്. ഒരു നടിയായതിലൂടെ പലതും നഷ്ടപ്പെട്ടു. കൂട്ടുകാരികളുമായി കറങ്ങിനടക്കാന്‍ ഏറെ ഇഷ്ടമാണ് താരത്തിന് പക്ഷേ സാധാരണക്കാരെപോലെ പുറത്തുപോയി വരാന്‍ കഴിയുന്നില്ല. തെരുവിലെ പാനി പൂരി കഴിക്കാൻ കൊതി തോന്നാറുണ്ട് .കാറില്‍ സഞ്ചരിക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങൾ നോക്കി വെള്ളമിറക്കാനേ കഴിയുന്നുള്ളുവെന്നും താരം പറഞ്ഞു.

തന്‍റെ പ്രിയപ്പെട്ട ഡോഗ് ഷൈലിയോടൊപ്പം സന്തോഷത്തോടെ വാക്കിംഗിന് പോകാന്‍പോലും സാധിക്കുന്നില്ല. ചില സമയങ്ങളില്‍ ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്. ഒരു നടിയല്ലായിരുന്നെങ്കിൽ ഈ സൗകര്യമൊക്കെ എനിക്ക് അനുഭവിക്കാമായിരുന്നു. സാധാരണ പെണ്ണായിരിക്കാന്‍ കഠിനമായ അദ്ധ്വാനവും ശ്രമങ്ങളൊന്നും ആവശ്യമില്ല. അവള്‍ക്കു സന്തോഷകരമായ പലതും അനുഭവിക്കാന്‍ കഴിയും. പക്ഷേ ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ വളരെയേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടതുണ്ടെന്നും ശ്രദ്ധ പറയുന്നു.

Share
Leave a Comment