
ബോളിവുഡ് താരങ്ങളെ അവരുടെ വേഷത്തിന്‍റെ പേരിൽ വിമർശിക്കുന്നത് ആളുകൾക്ക് പ്രേത്യേക താല്പര്യമാണ്. കൂട്ടുകാരിയും വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ സഹതാരവുമായ സ്വരഭാസ്‌കര്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ബോളിവുഡ് താരം സോനം കപൂറിന് പണിയായത്
സിനിമ ചിത്രീകരണത്തിനായി എത്തിയപ്പോൾ തായ്‌ലന്‍ഡിലെ ഫുക്കറ്റിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് വീഡിയോ എടുത്തത്. സ്വരയും സോനമും സഹോദരി റിയയും ഒരു നീന്തല്‍ക്കുളത്തിന് സമീപത്ത് വിശ്രമിക്കുന്നത് മാത്രമാണ് സ്വര പകര്‍ത്തിയ വീഡിയോയിലുള്ളത്.
വിഡിയോയിൽ ഒരു കറുത്ത സ്ട്രാപ്‌ലെസ് ബിക്കിനിയായിരുന്നു സോനത്തിന്റെ വേഷം. ആ വേഷം കണ്ടതോടെ സദാചാര വാദികൾക്ക് വെറുതെ ഇരിക്കാൻ കഴിഞ്ഞില്ല.പരിധിവിട്ട ആക്രമണമാണ് പിന്നീട് ഉണ്ടായത്.ഈ വൃത്തികെട്ട കമന്റകളുടെ പേരില്‍ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലും പിന്നീട് നടന്നു.
Post Your Comments