
മലയാള സിനിമയിൽ ഹിറ്റായ പല കഥാപാത്രങ്ങൾക്കും പേര് സമ്മാനിച്ചത് ഒരു നടനായിരുന്നു.ആ നടനക്കുറിച്ചു പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. 1986 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്.പത്രത്തില്‍ പരസ്യം കണ്ട് എത്തിയ ഗൂര്‍ഖയാണെന്ന് തിരിച്ചറിയുമ്പോള്‍ ആകാംക്ഷയോടെ ഗൂര്‍ഖയോട് ചോദിക്കുകയാണ് എന്താ പേര്?…. ഭീംസിങ്ങ് കാ ബേട്ട രാംസിങ്. മോഹന്‍ലാല്‍ ഈ സീനില്‍ പറയുന്ന പേര് മലയാളി ഒരിക്കലും മറക്കില്ല.
കഥപാത്രത്തിന് പേര് കിട്ടാതെ ആലോചിച്ചിരിക്കുമ്പോൾ ഇന്നസെൻറ് കയറിവന്നു. ഗൂര്‍ഖയുടെ പേര് എന്തിടുമെന്ന് ചോദിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് ഇന്നസെന്റ് പറഞ്ഞു. ഭീംസിങ് കാ ബേട്ട രാംസിങ്. ഇരിങ്ങാലക്കുടയില്‍ സ്ഥിരമായി ഒരു ഗൂര്‍ഖ രാത്രികാലങ്ങളില്‍ കറങ്ങിയിരുന്നു. ഇന്നസെന്റിന്റെ വീടിനു മുമ്പിലൂടെ പോകുന്ന ഗൂര്ഖയാണ് രാംസിങ്.
പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്തിലെ കർത്തുമ്പിയെ ഓർക്കാത്തവരുണ്ടോ.ആ സിനിമയിൽ ഒരു സീനിൽ മോഹൻലാൽ ശോഭനയോട് പേര് ചോദിക്കുന്നുണ്ട് ‘‘കാര്‍ത്തുമ്പി’’.എന്ന് ശോഭന മറുപടി പറയുമ്പോള്‍ മോഹന്‍ലാല്‍ തിരിച്ചുചോദിക്കുന്നത് ആര്… കാറിത്തുപ്പിയെന്നാണ്.ഈ രംഗം മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു.ഈ കഥാപാത്രത്തിന് പേരിട്ടതും ഇന്നസെന്റാണ്. കര്‍ണാടകയില്‍ ഇന്നസെന്റിനൊരു തീപ്പെട്ടിക്കമ്പനിയുണ്ടായിരുന്നു.അവിടെ ജോലിക്കുവന്നിരുന്ന പെൺകുട്ടിയുടെ പേരാണ് കാർത്തുമ്പി.കന്നഡക്കാരിയായ കഥാപാത്രത്തിന്റെ പേര് പ്രിയദര്ശന് ആലോചിക്കുമ്പോഴാണ് ഇന്നസെന്റ് ഇങ്ങനെയൊരു പേര് പറയുന്നത്.പിന്നീടൊന്നും പ്രിയദർശൻ ആലോചിച്ചില്ല.
ഇന്നസെന്റ് പേരിട്ട കഥാപാത്രങ്ങള്‍ ഇനിയുമേറെയുണ്ട് മലയാള സിനിമയില്‍. ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസന്റ’ചക്കച്ചാംപറമ്പിൽ ജോയ്’ .ഇരിങ്ങാലക്കുടയിൽ ഇപ്പോഴും അങ്ങനെ ഒരാളുണ്ട്.നന്ദനം സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കുമ്പിടി.ഇങ്ങനെ ഒരുപാട് സൃഷ്ടികളുണ്ട് ഇന്നസെന്റിന് മാത്രം അവകാശപ്പെടാനായിയെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
Post Your Comments