
മോഹന്‍ലാല്‍ എന്ന നടനെ തെന്നിന്ത്യന്‍ സിനിമാ ലോകം ഏറ്റെടുത്തു കഴിഞ്ഞു . ജില്ലയും, ജനതാ ഗാരേജുമൊക്കെ മോഹന്‍ലാല്‍ എന്ന നടനു നല്‍കിയ സ്വീകാര്യത അത്രത്തോളമാണ്. വില്ലന്റെ ഡബ്ബ് ചെയ്ത തമിഴ് വേര്‍ഷന്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈ പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാലിന്‍റെ പ്രകടനം അസാധ്യമെന്നാണ് തമിഴ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ആദ്യ മൂന്ന് ദിവസം കൊണ്ട് വില്ലന്‍ 27 ലക്ഷം രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാള ചിത്രം തമിഴ് നാട്ടിൽ നേടുന്ന റെക്കോർഡ് ഓപ്പണിങ് ആണിത്. തമിഴ് സിനിമാ പ്രേമികള്‍ കൂടുതലായും ഈ ചിത്രം കാണുകയും മോഹന്‍ലാലിന്‍റെ അഭിനയത്തെ പ്രശംസിക്കുകയും ചെയ്യുന്നതായാണ് വിവരം, ചിത്രത്തിലേക്ക് ഇവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം നടന്‍ വിശാല്‍ ആണ്. തമിഴ് നാട്ടില്‍ ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ കുറച്ചു സ്ക്രീനില്‍ മാത്രമാണ് റിലീസ് ചെയ്തത്.
Post Your Comments