തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതികയ്ക്ക് ആരാധകര്‍ ഏറെയാണ്. കരിയറില്‍ മികച്ച വേഷത്തില്‍ തിളങ്ങിനിന്ന സമയത്താണ് നടന് സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ജ്യോതിക ഇടവേള എടുത്തത്. കുടുംബ ജീവിതത്തിനായി മാറി നിന്ന താരം വീണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ സജീവമാകുകയാണ്.
‘ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. സംവിധായകന് പ്രിയദര്‍ശനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് ചടങ്ങില്‍ സംസാരിച്ചത്.
”ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ യാത്ര ആരംഭിച്ചത് പതിനേഴാമത്തെ വയസ്സിലാണ്. എന്റെ വിജയത്തിന് പിറകില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ വ്യക്തി എന്റെ അമ്മ തന്നെയാണ്. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു ‘നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം അതുകൊണ്ട് നീ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം.’ അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്”- ജ്യോതിക പറഞ്ഞു.
സൂര്യയുമായുള്ള വിവാഹം തന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. സൂര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ താന്‍ വീണ്ടും അഭിനയിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളും തന്നോടൊപ്പമുള്ളതാണ് ഇതിനെല്ലാം കാരണമെന്നും ജ്യോതിക പറഞ്ഞു.
Post Your Comments