GeneralHollywoodNEWS

മുംബൈ തെരുവിലൂടെ ആ ലോകപ്രശസ്ത നടി താര ജാഡയില്ലാതെ നടന്നു നീങ്ങി!

മുംബൈ തെരുവോരങ്ങളിലൂടെ അവര്‍ നടന്നു നീങ്ങുമ്പോള്‍ ആരും അറിഞ്ഞിരുന്നില്ല അവര്‍ ഓസ്ക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ലോക പ്രശസ്ത നടിയാണെന്ന്. ഹേല്‍ മരിയ ബെറി എന്ന ഹോളിവുഡ് നടി ആളരവത്തിന്‍റെ ശല്യമില്ലാതെ മുംബൈ തെരുവിലൂടെ സാധാരണക്കാരിയെ പോലെ കൈവീശി നടന്നപ്പോള്‍ തങ്ങള്‍ക്ക് അരികില്‍ കൂടി കടന്നു പോകുന്നത് ഓസ്ക്കര്‍ നേടിയ ഇതിഹാസമാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.. മുംബൈ പോലെയുള്ള നഗരങ്ങളില്‍ ഹോളിവുഡ് സിനിമകളുടെ സ്വാധീനം വളരെ വലുതായിട്ടും ബെറിയെ അവര്‍ തിരിച്ചറിയാതെ പോയി, ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ഛപ്പോഴാണ് മുംബൈ നഗരത്തിലുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. താരജാഡയില്ലാതെ മുംബൈ നഗരത്തിലൂടെയുള്ള കാല്‍നട പ്രയാണം ബെറിയെ ഇന്ത്യക്കാരുടെ ഹീറോയാക്കി മാറ്റിയിരിക്കുകയാണ്. മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഏക കറുത്തവര്‍ഗക്കാരികൂടിയാണ് ബെറി.

shortlink

Related Articles

Post Your Comments


Back to top button